Asianet News MalayalamAsianet News Malayalam

വനിതാ ചാവേറിനെ ജനക്കൂട്ടം തല്ലിക്കൊന്നു

A female suicide bomber has attacked a cattle market
Author
First Published Dec 27, 2016, 1:05 PM IST

അബുജ: കന്നുകാലി മാർക്കറ്റിൽ ബോംബ്​സ്ഫോടനം നടത്താനെത്തിയ വനിതാ ചാവേറിനെ ജനക്കൂട്ടം  തല്ലിക്കൊന്നു​. നൈജീരിയയിലെ മെയ്ദുഗുരിയിലാണ് സംഭവം. ചാവേർ സ്​ഫോടനം നടത്താനെത്തിയ രണ്ട്​ പെൺകുട്ടികളിൽ ഒരാൾ കസുവൻ ഷാനു മാർക്കറ്റിന്​പുറത്ത്​ പൊട്ടിത്തെറിക്കുകയും ഒരാൾ മരിക്കുകയും ചെയ്​തിരുന്നു. എന്നാൽ മറ്റൊരു പെൺകുട്ടി സ്​ഫോടനം നടത്താൻ ശ്രമിച്ചെങ്കിലും ബോംബ്​ പൊട്ടിയില്ല. തുടർന്നാണ് ജനക്കുട്ടം പെൺകുട്ടിയെ അടിച്ച്​ കൊന്നത്​.

ബൊകൊ ഹറാം എന്ന തീവ്രവാദ സംഘടനയിലെ അംഗങ്ങളാണ് സ്ഫോടനത്തിനു പിന്നിലെന്നാണ് കരുതുന്നത്. കഴിഞ്ഞ ഏഴു വർഷമായി സായുധ ഗ്രൂപ്പിെൻറ നിയന്ത്രണത്തിലായിരുന്ന മെയ്ദുഗുരി അടുത്തിടെയാണ്​ സൈന്യം പിടിച്ചെടുത്തത്​.

ആഫ്രിക്കയിലെ മുസ്​ലിം ഭൂരിപക്ഷ പ്രദേശങ്ങളിലൊന്നായ നൈജീരിയയിൽ ഏഴു വർഷത്തിനിടെ തീവ്രവാദികളുമായ ഏറ്റുമുട്ടലിൽ 20 ലക്ഷത്തോളം ആളുകൾ പലായനം ചെയ്യുകയും 15,000 ആളുകൾ കൊല്ലപ്പെടുകയും ചെയ്​തിട്ടുണ്ട്​.

Follow Us:
Download App:
  • android
  • ios