പാവനിര്‍മാണത്തിന് ഉപയോഗിക്കുന്ന നൈലോണിനാണ് തീപിടിച്ചത്.

കൊച്ചി: ഏലൂര്‍ എടയാറിലെ പാവനിര്‍മാണ യൂണിറ്റില്‍ വന്‍ തീപിടിത്തം. പുലര്‍ച്ചെ പ്രഭാത സവാരിക്കിറങ്ങിയവരാണ് തീപിടിത്തം ആദ്യം കണ്ടത്. നിലവില്‍ തീ നിയന്ത്രണ വിധേയമാണെങ്കിലും യൂണിറ്റിനകത്ത് നിന്ന് പുക ഉയരുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. 

പാവനിര്‍മാണത്തിന് ഉപയോഗിക്കുന്ന നൈലോണിനാണ് തീപിടിച്ചത്. പ്രത്യേക വ്യവസായ മേഖലയായ ഏലൂരില്‍ നിരവധി വ്യവസായ സ്ഥാപനങ്ങളുള്ളത് ആശങ്കയ്ക്കിടയാക്കിയിരുന്നു. തീപിടിത്തമുണ്ടായ പാവ നിര്‍മാണ യൂണിറ്റനോട് ചേര്‍ന്ന് റബര്‍ ഗോഡൗണാണുള്ളത്. ഇവിടേക്ക് തീപടരാതിരുന്നത് കൂടുതല്‍ അപകടം ഒഴിവാക്കി. 

പാവനിര്‍മിക്കാന്‍ ഉപയോഗിക്കുന്ന നൈലോണും തുണിയും പെട്ടെന്ന് തന്നെ പുറത്തെത്തിക്കാന്‍ കഴിഞ്ഞതും തീപിടിത്തം ഒരുപരിധിവരെ കുറയ്ക്കാന്‍ സാധിച്ചു. കൂടാതെ യൂണിറ്റിനകത്തുണ്ടായിരുന്ന അഞ്ച് ഗ്രാസ് സിലിണ്ടറുകള്‍ സമയോജിതമായി പുറത്തെത്തിക്കാനും കഴിഞ്ഞിതും ദുരന്തത്തിന്റെ ആക്കം കുറച്ചു.