ഇവിടുത്തെ ജനസംഖ്യ 15,000 താഴെ മാത്രമാണ്. എന്നാൽ ഇതിൽ ഭൂരിഭാഗവും ഇരട്ടകളാണ്. ജനിക്കുന്നവരില്‍ വലിയൊരു വിഭാഗം ഇരട്ടകളുള്ള ഈ ദ്വീപില്‍ തിരിച്ചറിയാന്‍ കഴിയുന്ന 22 ഇരട്ടകളും തിരിച്ചറിയാന്‍ സാധിക്കാത്ത 78 ഇരട്ട കുട്ടികളുമാണ് ഉള്ളത്.
മനില: കുട്ടികളെ ഇഷ്ടമില്ലാത്തവരായി ആരാണ് ഉള്ളത്. എന്നാൽ ഒരു ദ്വീപ് നിറയെ ഇരട്ട കുട്ടികളായാലോ. അത്തരത്തിൽ നിറയെ ഇരട്ട കുട്ടികളുമായി വിസ്മയിപ്പിക്കുകയാണ് ഫിലിപ്പീൻസിലെ അൽബാദ് എന്ന കുഞ്ഞൻ ദ്വീപ്. ഇവിടുത്തെ ജനസംഖ്യ 15,000 താഴെ മാത്രമാണ്. എന്നാൽ ഇതിൽ ഭൂരിഭാഗവും ഇരട്ടകളാണ്. ജനിക്കുന്നവരില്‍ വലിയൊരു വിഭാഗം ഇരട്ടകളുള്ള ഈ ദ്വീപില്‍ തിരിച്ചറിയാന്‍ കഴിയുന്ന 22 ഇരട്ടകളും തിരിച്ചറിയാന്‍ സാധിക്കാത്ത 78 ഇരട്ട കുട്ടികളുമാണ് ഉള്ളത്.
ഒരേ വസ്ത്രത്തിൽ ഇവർ പുറത്തിറങ്ങുമ്പോൾ നാട്ടിലുള്ളവർക്ക് തന്നെ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ല. അപ്പോ പിന്നെ ദ്വീപിൽ ആദ്യം എത്തുന്നവരുടെ കാര്യം പറയേണ്ടതില്ലല്ലോ. ഇത്തരത്തിൽ ഇരട്ടകളുടെ എണ്ണം കാരണം ഇന്ന് ലോക പ്രശസ്തമാണ് അൽബാദ് ദ്വീപ്. 19മത്തെ വയസ്സിലാണ് അന്റോണിയോയുടെ വിവാഹം നടക്കുന്നത്. ആദ്യമൊക്കെ തന്റെ ഭർത്താവിന് തന്നെ മാറിപോകുമായിരുന്നുവെന്ന രസകരമായ ഒാർമ്മകൾ ഇവർ പങ്കുവെക്കുന്നു. സംഗതി വഷളായപ്പോൾ മുക്കിന് മുകളിലുള്ള മറുക് കാണിച്ച് കൊടുക്കുകയായിരുന്നുവെന്ന് അന്റോണിയോ പറയുന്നു.
നാല് മാസം പ്രായമുള്ള ജിയാനും ജോണുമാണ് ദ്വീപിലെ ഏറ്റവും പ്രായം കുറഞ്ഞ ഇരട്ടകള്‍. 80 വയസ്സുള്ള യൂഡോസിയ മൊറാസും അന്റോണിയോ മൊറാസുമാണ് ദ്വീപിലെ പ്രായം കൂടിയ ഇരട്ടകള്‍. 2015ല്‍ മാത്രം 12 ജോഡി ഇരട്ടകള്‍ ദ്വീപില്‍ ജനിച്ചുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദ്വീപില്‍ ഇരട്ടകളുടെ എണ്ണം കൂടുന്നതിന് പല കാരണങ്ങള്‍ ദ്വീപുകാര്‍ക്കിടയില്‍ പറയാറുണ്ടെങ്കിലും ശാസ്ത്രീയ പഠനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല. അന്തര്‍ദേശീയ മാധ്യമങ്ങളില്‍ പോലും ദ്വീപ് വാര്‍ത്തയായതോടെ ശാസ്ത്രീയ പഠനങ്ങള്‍ക്ക് ചിലര്‍ ഒരുങ്ങുന്നുണ്ട്.
