അറേബ്യന്‍ മേഖലകളിലാണ് ജേര്‍ണലിസ്റ്റുകളുടെ അവസ്ഥ ഏറ്റവും മോശമെന്ന് റിപ്പോര്‍ട്ട് പറയുന്നു. സിറിയ, ഇറാഖ്, യെമന്‍, ലിബിയ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ജേര്‍ണലിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. പിന്നീട് ജേര്‍ണലിസ്റ്റുകള്‍ ഏറ്റവും വെല്ലുവിളി നേരിടുന്നത് ലാറ്റിനമേരിക്കയിലാണ്.
2006-2015 വരെയുള്ള കാലഘട്ടത്തിലെ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടതെങ്കിലും ഇതില്‍ ഏറ്റവും കൂടുതല്‍ ജേര്‍ണലിസ്റ്റുകള്‍ കൊല്ലപ്പെട്ടത് അവസാനത്തെ രണ്ട് വര്‍ഷങ്ങളിലാണ്, മൊത്തം മരണങ്ങളുടെ 59 ശതമാനത്തോളം വരും അത്. ഇതില്‍ തന്നെ 37 ശതമാനം കൊല്ലപ്പെട്ടത് അറബ് മേഖലയിലാണ്.
ഒരു ദുര്‍ഘടമായ മേഖലയില്‍ ജോലി ചെയ്യുന്ന ലോക്കല്‍ ജേര്‍ണലിസ്റ്റുകള്‍ക്കാണ് വിദേശ ജേര്‍ണലിസ്റ്റുകളെക്കാള്‍ അപകട സാധ്യതയെന്നും റിപ്പോര്‍ട്ട് പറയുന്നു.
