പിണറായി വിജയന്‍ കേരളത്തെ കലാപത്തിലേക്ക് നയിക്കുന്നു: എ കെ ആന്‍റണി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 12, Jan 2019, 1:02 PM IST
a k antony slams pinarayi vijayan on sabarimala issue
Highlights

ശബരിമല വിഷയത്തിൽ എടുത്തു ചാട്ടമാണ് സർക്കാർ കാണിച്ചത്. എല്ലാവരും കൂടി കേരളത്തെ കലാപഭൂമിയാക്കി മാറ്റി. ഡിജിപി ചക്കിക്കൊത്ത ചങ്കരനാണെന്നും ആന്‍റണി.

തിരുവനന്തപുരം: കേരളത്തിൽ ബിജെപിയെ വളർത്തി കോൺഗ്രസിനെ ദുർബലമാക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് എ കെ ആന്‍റണി. പ്രളയ കാര്യം ശ്രദ്ധിക്കുന്നതിന് പകരം കേരളത്തെ കലാപത്തിലേക്ക് നയിക്കുകയാണ് പിണറായി വിജയന്‍ ചെയ്യുന്നത്. സാവകാശം തേടാത്തത് ധിക്കാരവും പക്വതയില്ലായ്മയുമാണെന്നും ആന്‍റണി കുറ്റപ്പെടുത്തി. 

ശബരിമല വിഷയത്തിൽ എടുത്തു ചാട്ടമാണ് സർക്കാർ കാണിച്ചത്. എല്ലാവരും കൂടി കേരളത്തെ കലാപഭൂമിയാക്കി മാറ്റി. ഡിജിപി ചക്കിക്കൊത്ത ചങ്കരനാണെന്നും ശബരിമലയിൽ യുഡിഎഫ്  സ്വീകരിച്ചതാണ് ശരിയായ തീരുമാനമെന്നും ആന്‍റണി പറഞ്ഞു. 

loader