അടുത്തിടെയാണ് കെപിസിസി ഐടി സെൽ തലവനായി എ കെ ആന്റണിയുടെ മകന്‍ നിയമിതനായത്. പാര്‍ട്ടി ചുമതലയല്ലെന്നും സാങ്കേതിക വൈദഗ്ധ്യത്തെ ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്നുമുള്ള വിശദീകരണത്തോടെയായിരുന്നു നിയമനം. 

തിരുവനന്തപുരം: തന്റേത് രാഷ്ട്രീയ ദൗത്യമല്ലെന്ന് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി. പുതിയ കാലത്തിന്റെ സാധ്യതകൾക്ക് അനുസരിച്ച് പാർട്ടിയെ പ്രാപ്തമാക്കുക മാത്രമാണ് ലക്ഷ്യമെന്നും ഡിജിറ്റൽ മീഡിയ കൺവീനറായുള്ള ചുമതലയേറ്റെടുത്തത് ശശി തരൂരിന്റെ നിർദ്ദേശപ്രകാരമെന്നും അനില്‍ ആന്റണി വിശദമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും അനിൽ ആന്റണി വ്യക്തമാക്കി. അടുത്തിടെയാണ് കെപിസിസി ഐടി സെൽ തലവനായി എ കെ ആന്റണിയുടെ മകന്‍ നിയമിതനായത്. പാര്‍ട്ടി ചുമതലയല്ലെന്നും സാങ്കേതിക വൈദഗ്ധ്യത്തെ ഉപയോഗിക്കുകമാത്രമാണ് ചെയ്തതെന്നുമുള്ള വിശദീകരണത്തോടെയായിരുന്നു നിയമനം. 

കെപിസിസി ഭാരവാഹിത്വത്തിലേക്കോ സ്ഥാനാര്‍ഥിത്വത്തിലേക്കുള്ള ചുവടുവെയ്പിന്റെ തുടക്കമായായും യൂത്ത് കോണ്‍ഗ്രസ് കെഎസ് യു നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.