തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിന് പിന്നാലെ  തന്ത്രി നട അടച്ച് ശുദ്ധികലശം നടത്തിയത് ഭരണഘടനാ വിരുദ്ധമെന്ന് എ കെ ബാലന്‍. വിയോജിപ്പ് പ്രകടിപ്പിച്ച് തന്ത്രിക്ക് വിട്ടുനിന്ന് മാന്യത പുലര്‍ത്താമായിരുന്നു എന്നും എ കെ ബാലന്‍ പറഞ്ഞു. അയിത്തം ഭരണഘടന അംഗീകരിക്കുന്നില്ല.

തിരുവിതാംകൂർ മാന്വൽ പ്രകാരം തന്ത്രിക്ക് ഏകപക്ഷീയമായി തീരുമാനം എടുക്കാനാവില്ല. നട അടച്ചത് കോടതി വിധിക്ക് എതിരാണ്. ശുദ്ധികലശം അയിത്തത്തിന്‍റെ ഭാഗവും ഭരണഘടനാ വിരുദ്ധവുമാണെന്ന് മന്ത്രി പറഞ്ഞു.