തിരുവനന്തപുരം: വിവാദമായ ഫോണ്‍വിളിക്കേസില്‍ മുഖ്യമന്ത്രിയുടെ പിന്തുണയില്‍ സന്തോഷമുണ്ടെന്ന് എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. മന്ത്രി സ്ഥാനത്ത് തിരികെയെത്തുന്നതിന് ധാര്‍മികത തടസമാകില്ലെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ഭാഗം പൂര്‍ത്തിയായെന്നും സമഗ്രമായ അന്വേഷണം നടത്താനാണ് രാജി വച്ചതെന്നും ശശീന്ദ്രന്‍ പ്രതികരിച്ചു. 

അന്ന് രാജി വച്ചത്, അന്വേഷണം നടക്കുകയും ചെയ്തു. താന്‍ എടുത്ത നിലപാട് മറ്റാരെങ്കിലും എടുക്കുമോയെന്നും ശശീന്ദ്രന്‍ ചോദിക്കുന്നു. മന്ത്രി സ്ഥാനത്തേക്കുറിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അതില്‍ ഭാഗമാകുമെന്നും എന്നാല്‍ ഇടതുപക്ഷമുന്നണിയില്‍ ചര്‍ച്ച ചെയ്യേണ്ടത് താനല്ലെന്നും അദ്ദേഹം പറഞ്ഞു.