തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. തൊട്ടടുത്തുള്ള ഇന്ദ്രോഡ പാർക്കിൽ നിന്നാകാം പുലി കെട്ടിടത്തിനുള്ളിൽ കയറിയതെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു.
ഗാന്ധിനഗർ: ഗുജറാത്തിലെ സെക്രട്ടറിയേറ്റ് വളപ്പിനുള്ളിൽ പുലിയെ കണ്ടെത്തി. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങളിലാണ് ഓഫീസിനുള്ളിൽ പുലി നിൽക്കുന്നത് കണ്ടത്. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. തൊട്ടടുത്തുള്ള ഇന്ദ്രോഡ പാർക്കിൽ നിന്നാകാം പുലി കെട്ടിടത്തിനുള്ളിൽ കയറിയതെന്ന് വനംവകുപ്പ് അധികൃതർ സംശയിക്കുന്നത്. പുലി സെക്രട്ടറിയേറ്റ് വളപ്പിനുള്ളിൽ എവിടെയെങ്കിലും ഉണ്ടോ എന്ന് വിശദമായി പരിശോധിച്ചെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.
Scroll to load tweet…
