നല്ലൊരു താരാട്ട് പാട്ട് കേട്ട് ഉറങ്ങിപ്പോയത് ഒരു കൊമ്പനാനയാണ്. മംഗളം നേരുന്നു എന്ന ചിത്രത്തിലെ അല്ലിയിളം പൂവോ എന്ന താരാട്ടാണ് ആനയ്ക്ക് ഈ യുവാവ് പാടിക്കൊടുക്കുന്നത്.
പാട്ടു പാടിയാൽ കുഞ്ഞുങ്ങൾ മാത്രമാണ് ഉറങ്ങുന്നതെന്ന് ആരാണ് പറഞ്ഞത്? നല്ലൊരു താരാട്ട് കേട്ടാൽ ആന വരെ ഉറങ്ങിപ്പോകുമെന്ന് ഈ വീഡിയോ കണ്ടാൽ മനസ്സിലാകും. നല്ലൊരു താരാട്ട് പാട്ട് കേട്ട് ഉറങ്ങിപ്പോയത് ഒരു കൊമ്പനാനയാണ്. മംഗളം നേരുന്നു എന്ന ചിത്രത്തിലെ അല്ലിയിളം പൂവോ എന്ന താരാട്ടാണ് ആനയ്ക്ക് ഈ യുവാവ് പാടിക്കൊടുക്കുന്നത്.

പാട്ടിനവസാനം ആനയുടെ മുകളിൽ ചാരിക്കിടന്നാണ് പാട്ട്. അനുസരണയോടെ ആന അനങ്ങാതെ കിടക്കുന്നു എന്നതാണ് ഏറെ അത്ഭുതം. ആനപ്രേമികൾക്ക് നല്ലൊരു വിരുന്നായിരിക്കും ഈ ക്യൂട്ട് വീഡിയോ. ചൈനാ ടിവി തങ്ങളുടെ ട്വിറ്റർ പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരാണീ പാട്ടുകാരെനെന്നോ ആനയെന്നോ വീഡിയോയിൽ വ്യക്തമല്ല. മലയാളിയെന്ന് മാത്രം ഉറപ്പ്.
