തിരുവനന്തപുരം: അമിതവേഗത്തിൽ വന്ന കാർ ഓട്ടോ റിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ആദര്‍ശ് എന്നയാളാണ് മരിച്ചത്. നാലുപേർക്ക് പരിക്കേറ്റു. രാത്രി 11 മണിയോടെ കവടിയാർ മൻമോഹൻ ബംഗ്ലാവിന് സമീപമായിരുന്നു അപകടം. കാറിൽ ഉണ്ടായിരുന്ന അനന്യ, ഗൗരി, ശിൽപ എന്നിവർക്കും ഓട്ടോ ഡ്രൈവർ പാപ്പനംകോട് സ്വദേശി സജികുമാറിനുമാണ് പരിക്കേറ്റത്. ടെമ്പററി രജിസ്ട്രേഷൻ ഉള്ള സ്കോഡ കാർ ആണ് അപകടത്തിപ്പെട്ടത്. മറ്റൊരു കാറുമായി മത്സരിച്ചു വരികയായിരുന്ന സ്കോഡ കാർ നിയന്ത്രണം തെറ്റി ഓട്ടോ റിക്ഷയിലും തുടർന്ന് സമീപത്തെ വൈദ്യുത പോസ്റ്റിലും ഇടിച്ചു മറിയുകയായിരുന്നുയെന്ന് പോലീസ് പറഞ്ഞു. ഫയർ ഫോഴ്‌സ് എത്തി കാർ വെട്ടിപൊളിച്ചാണ് ഡ്രൈവറെ പുറത്ത് എടുത്തത്. അമിത വേഗതയാണ് കാരണമെന്ന് കേൾക്കുന്നു. തലസ്ഥാനത്തെ ചില വ്യവസായ പ്രമുഖരുടെ മക്കളാണ് അപകടത്തിൽപ്പെട്ട കാറിൽ ഉണ്ടായിരുന്നതായാണ് വിവരം. പരിക്ക് പറ്റിയവരെ പോലീസ്, ഫയർഫോഴ്‌സ് ആംബുലൻസുകളിൽ ആശുപത്രിയിൽ എത്തിച്ചു.
കാര്‍ ഓട്ടോയിലിടിച്ച് ഒരാള്‍ മരിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
