Asianet News MalayalamAsianet News Malayalam

എ എൻ രാധാകൃഷ്ണന്‍റെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്

15 ദിവസത്തിനകം ഇവ അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്

a n radhakrishnan hunger strike on third day
Author
Thiruvananthapuram, First Published Dec 5, 2018, 6:32 AM IST

തിരുവനന്തപുരം: ബിജെപി ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. കെ. സുരേന്ദ്രനെതിരായ കേസുകൾ പിൻവലിക്കുക, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

 

 

15 ദിവസത്തിനകം ഇവ അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ശനിയാഴ്ച വരെ ശബരിമലയിലെ നിരോധനാജ്ഞ ഇന്നലെ നീട്ടിയിരുന്നു.  എ എൻ രാധാകൃഷ്ണന് ഐക്യദാർഢ്യവുമായി ഇന്ന് എൻഡിഎയുടെ മുതിർന്ന നേതാക്കൾ സമരപ്പന്തലിൽ എത്തും.

അതേസമയം, ശബരിമല പ്രശ്നത്തിൽ മൂന്ന് യുഡിഎഫ് എംഎൽഎമാർ നിയമസഭ കവാടത്തിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരവും മൂന്നാം ദിവസത്തിലേക്ക് കടന്നു.വി എസ് ശിവകുമാർ, പാറക്കൽ അബ്ദുള്ള, പ്രൊഫസർ എൻ ജയരാജ് എന്നിവരാണ് സമരം നടത്തുന്നത്.

Follow Us:
Download App:
  • android
  • ios