കോട്ടയം: വാഹനാപകടത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായ അര്‍ച്ചന എന്ന യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ 30 യൂണിറ്റ് എ നെഗറ്റീവ് രക്തം വേണം. കോട്ടയം കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള അര്‍ച്ചനയുടെ ജീവന്‍ രക്ഷിക്കാന്‍ നിതാന്തപരിശ്രമത്തിലാണ് ഡോക്‌ടര്‍മാര്‍. ഇതിനോടകം ഒന്നിലേറെ ശസ്‌ത്രക്രിയകള്‍ ചെയ്‌തുകഴിഞ്ഞു. പല ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. അര്‍ച്ചനയുടെ ജീവന്‍ നിലനിര്‍ത്താന്‍ രണ്ടുദിവസത്തിനുള്ളില്‍ 30 യൂണിറ്റ് രക്തം ആവശ്യമുണ്ടെന്ന് കാരിത്താസ് ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ പറയുന്നു. കഴിഞ്ഞദിവസം പത്തനംതിട്ടയിലെ കോഴഞ്ചേരിയില്‍വെച്ചുണ്ടായ ബൈക്കപകടത്തിലാണ് അര്‍ച്ചനയ്‌ക്ക് പരിക്കേറ്റത്. അര്‍ച്ചനയ്‌ക്ക് രക്തം നല്‍കാന്‍ കഴിയുന്ന എ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ ബന്ധപ്പെടുക.

ഹരീഷ് വാഴൂര്‍- 8089559720

ജോമോന്‍ കോട്ടയം- 9020814917

എബ്രഹാം കോട്ടയം- 9562731731