കൊച്ചി: ലക്കിടി നെഹ്റു കോളേജിലെ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ എഫ്ഐആര്‍ തയ്യാറാക്കിയ എ എസ് ഐക്ക് സസ്പെന്‍ഷന്‍. പഴയന്നൂര്‍ പോലീസ് സ്റ്റേഷനിലെ എ എസ് ഐ ജ്ഞാനശീലനെയാണ് സസ്പെന്‍ഡ് ചെയ്‍തത്.

എഫ്ഐആര്‍ തയ്യാറാക്കിയതില്‍ പോലീസിന് ഗുരുതര വീഴ്ചപറ്റിയെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ഈ എഫ്ഐആറിലൂടെ നെഹ്രു കോളേജ് ഉടമ കൃഷ്ണദാസിന് രക്ഷപെടാന്‍ പോലീസ് വഴിയൊരുക്കിയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് കൃഷ്ണദാസിനെതിരെ നിലനില്‍ക്കെ ലക്കിടി കോളേജിലെ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ പോലീസ് എഫ്ഐആര്‍ തയ്യാറാക്കുന്നതില്‍ ജാഗ്രത പാലിച്ചില്ലെന്നും ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ അടക്കം ചുമത്താന്‍ കഴിയുമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.