ഓര്‍ക്കിഡിന്‍റെ പേര് ഇനിമുതല്‍ ഡെന്‍ഡ്രോബ്രിം നരേന്ദ്ര മോദിയെന്നാവും

സിംഗപ്പൂര്‍: ആ ഓര്‍ക്കിഡിന്‍റെ പേര് ഇനിമുതല്‍ ഡെന്‍ഡ്രോബ്രിം നരേന്ദ്ര മോദിയെന്നാവും. മൂന്ന് ദിന സന്ദര്‍ശത്തിനായി സിംഗപ്പൂരിലെത്തിയ പ്രധാനമന്ത്രി, അതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം സിംഗപ്പൂര്‍ ദേശീയ ഓര്‍ക്കിഡ് ഗാര്‍ഡന്‍ സന്ദര്‍ശിച്ചിരുന്നു. 

സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിയെ അതിശയിപ്പിച്ചു കൊണ്ടാണ് സിംഗപ്പൂര്‍ ദേശീയ ഉദ്യാന അധികാരികള്‍ പ്രഖ്യാപനം നടത്തിയത്. ഓര്‍ക്കിഡിന് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പേര് നല്‍കിയതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖയും അവര്‍ സമ്മാനിച്ചു. പിന്നീട് ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ ട്വിറ്ററിലും കുറിച്ചു. വളരെ ആരോഗ്യമുളള ട്രോപ്പിക്കല്‍ ഓര്‍ക്കിഡിന് 38 സെന്‍റീ മീറ്റര്‍ നീളവും, 14 മുതല്‍ 20 വരെ പൂക്കളുമുണ്ട്.