ട്വിറ്ററിലെ ഏറ്റവും ജനകീയായ രാഷ്ട്രീയ നേതാക്കളിലൊരാളാണ് വിദേശകാരി മന്ത്രി സുഷമ സ്വരാജ്. പല ആവശ്യങ്ങളും അഭ്യര്‍ത്ഥിച്ച് കൊണ്ട് പലരും സുഷമയ്ക്ക് ട്വീറ്റ് ചെയ്യാറുണ്ട്. പാകിസ്താനില്‍ നിന്ന് വരെ സഹായം അഭ്യര്‍ത്ഥിച്ച് സുഷമയ്ക്ക് ട്വീറ്റ് ലഭിക്കാറുണ്ട്. ഇവയ്ക്കെല്ലാം അവര്‍ പരിഹാരം കാണുമെന്ന് ഉറപ്പാണ്. എന്നാല്‍ രസകരമായ പല ആവശ്യങ്ങളും സുഷമയ്ക്ക് മുന്നില്‍ എത്താറുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അത്തരമൊരു ട്വീറ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. എല്ലാക്കാര്യങ്ങളും എത്രയും വേഗം ചെയ്ത് കൊടുക്കുന്ന മന്ത്രിയ്ക്ക് മുന്നില്‍ പുതിയ ഒരു ആവശ്യവുമായി വിഷാല്‍ സൂര്യ വാന്‍ഷി എന്ന ചെറുപ്പക്കാരന്‍ എത്തിയിരിക്കുകയാണ്. ഷാരൂഖ് ഖാനും അനുഷ്ക ശര്‍മ്മയും ഒന്നച്ച് അഭിനയിച്ച പുതിയ ചിത്രമായ ജബ് ഹാരി മെറ്റ് സെജാല്‍ എന്ന സിനിമ താന്‍ കണ്ടുകൊണ്ടിരിക്കുകയാണെന്നും തന്നെ എത്രയും വേഗം രക്ഷിക്കണമെന്നും ഇയാള്‍ പറയുന്നു.

ചെറുപ്പക്കാരന്‍റെ ഈ ട്വീറ്റ് ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. ഇത്തരം രസകരമായ ട്വീറ്റുകള്‍ക്ക് അതേ രീതിയില്‍ തന്നെ മറുപടി പറയാറാണ് സുഷമയുടെ പതിവ്. സുഷമയുടെ പുതിയ മറുപടിയ്ക്കായ് ട്രോളന്‍മാര്‍ കാത്തിരിക്കുകയാണ്.

Scroll to load tweet…