താനൂർ എംഎൽ എ വി അബ്‍ദുറഹിമാൻ താനൂരിലെ ടോൾ ബൂത്ത് ജീവനക്കാരനെ കയ്യേറ്റം ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന്. എംഎൽഎ എന്ന ബോർഡ് വയ്ക്കാത്ത വാഹനത്തിന് ടോൾ ആവശ്യപെട്ടതാണ് കാരണം. ടോൾ പിരിവുകാരുടെ ഗുണ്ടായിസത്തെ ചോദ്യം ചെയ്യുകയാണ് ചെയ്‍തതെന്നും കയ്യേറ്റം ചെയ്‍തിട്ടില്ലെന്നും വി അബ്‍ദുറഹിമാൻ എംഎൽഎ പറഞ്ഞു.