സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ രാജ്യസഭ അംഗവുമാണ് എ. വിജയരാഘവൻ.

തിരുവനന്തപുരം: സി.പി.എം നേതാവ് എ. വിജയരാഘവന്‍ എല്‍.ഡി.എഫ് കണ്‍വീനറാവും. ഇന്ന് ചേര്‍ന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. വൈകുന്നേരം മൂന്ന് മണിക്ക് ചേരുന്ന എല്‍ഡിഎഫ് യോഗത്തിന് ശേഷം ഇത് സംബന്ധിച്ച ഔദ്ദ്യോഗിക പ്രഖ്യാപനമുണ്ടാകും.

12 വര്‍ഷമായി എല്‍.ഡി.എഫ് കണ്‍വീനറായി തുടരുന്ന വൈക്കം വിശ്വന്‍ സ്ഥാനമൊഴിയാന്‍ താല്‍പര്യം പ്രകടിപ്പിച്ചതോടെയാണ് മുന്നണിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് പുതിയൊരാളെ കൊണ്ടുവരാന്‍ സിപിഎം തീരുമാനിച്ചത്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ രാജ്യസഭ അംഗവുമാണ് എ. വിജയരാഘവൻ.