ഒറ്റപ്പെട്ട വീട്ടില്‍ 50 വയസുകാരിയുടെ പുഴുവരിച്ച പകുതി അഴുകിയ ശരീരം കണ്ടെത്തി
ടിബ്ലിസി: ഒറ്റപ്പെട്ട വീട്ടില് 50 വയസുകാരിയുടെ പുഴുവരിച്ച പകുതി അഴുകിയ ശരീരം കണ്ടെത്തി, എങ്കിലും അവരുടെ ശരീരത്തില് ജീവന് അവശേഷിച്ചിരുന്നു. അമേരിക്കയിലെ ജോര്ജ്ജിയയിലെ ഒരു കൗണ്ടി പ്രദേശത്താണ് സംഭവം.വീടിനു പുറത്തേയ്ക്കു ദുര്ഗന്ധം വന്നു തുടങ്ങിയതോടെയാണു നാട്ടുകാര് അന്വേഷിച്ച് എത്തിയത്.
അപ്പോള് അകത്തെ മുറിയില് കട്ടിലില് കിടക്കുന്ന രീതിയിലായിരുന്നു സ്ത്രീ. ശരീരത്തില് ചെറു പ്രാണികളും പുഴുക്കളും അരിച്ചു നടക്കുന്നുണ്ടായിരുന്നു. ആഴ്ചകളായി ആരും തിരിഞ്ഞു നോക്കിട്ടില്ലാത്ത മുറിയിലാണ് സ്ത്രീ പെട്ടുപോയതാണ് എന്നാണ് പോലീസ് പറയുന്നത്. സംഭവത്തില് ഭര്ത്താവിനേയും മകനേയും ചോദ്യം ചെയ്തു വരികയാണ്. ജീവന് നഷ്ട്ടപ്പെട്ടിട്ടില്ല സ്ത്രീയെ പോലീസ് ആശുപത്രിയിലേയ്ക്കു മാറ്റി.
