ബാങ്ക് അക്കൗണ്ട്‌, പാന്‍ കാര്‍ഡ്, ഇന്‍കം ടാക്സ് റിട്ടേണ്‍, സിം കാര്‍ഡ് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാകാന്‍ ഇവ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ പലര്‍ക്കും ആധാര്‍ തന്നെ ഇല്ലാത്തതിനാല്‍ ഗവണ്‍മെന്‍റിന്‍റെ പല പദ്ധതികളും സബ്സിഡിയും ലഭ്യമാകില്ല.

അതുകൊണ്ട് ആധാര്‍ ഇതുവരെ ലഭ്യമാകാത്തവര്‍ വരുന്ന ഡിസംബറിനുള്ളില്‍ ആധാര്‍ എടുത്തിരിക്കണം. ആധാറുമായി ബാങ്ക് അക്കൗണ്ട്‌, പാന്‍ കാര്‍ഡ്, ഇന്‍കം ടാക്സ് റിട്ടേണ്‍, സിം കാര്‍ഡ് തുടങ്ങിയവ ബന്ധിപ്പിക്കേണ്ട തിയതികള്‍ സര്‍ക്കാര്‍ നീട്ടിയിരുന്നു. മേല്‍ പറഞ്ഞ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ആധാറുമായി ഇവ ബന്ധിപ്പിക്കേണ്ട അവസാന തിയതി വ്യത്യസ്തമാണ്. ഓര്‍മ്മയിലുണ്ടാവേണ്ട നാലു ദിവസങ്ങള്‍ ഇവയാണ്...

1. പാന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കേണ്ടേ അവസാന തിയതി - ഡിസംബര്‍ 31 - 2017

പാന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 31 ആയിരുന്നു. എന്നാല്‍ ഇത് ഡിസംബര്‍ 31 ലേക്ക് മാറ്റിയിട്ടുണ്ട്. ഇനി മുതല്‍ പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ആദായ നികുതി റിട്ടേണ്‍ നല്‍കിയത് അസാധുവാകും.

2. മൊബൈല്‍ നമ്പറുമായി ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തിയതി- ഫെബ്രുവരി 6 - 2018

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് എയര്‍ട്ടല്‍, ഐഡിയ തുടങ്ങിയ ടെലികോം സ്ഥാപനങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സന്ദേശം അയക്കുന്നുണ്ട്. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്‍റെ നിര്‍ദ്ദേശ പ്രകാരം 2018 ഫെബ്രുവരി ആറിന് മുമ്പ് എല്ലാ ടെലികോം സ്ഥാപനങ്ങളും ഇ കെ.വൈ.സി പരിശോധന പൂര്‍ത്തിയാക്കണം.

3.ബാങ്ക് നമ്പറുമായി ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തിയതി- ഡിസംബര്‍ 31 - 2017

ഈ വര്‍ഷം 31 നു മുമ്പ് ബാങ്ക് അക്കൗണ്ട്‌ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അക്കൗണ്ടിന്‍റെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കും.

4. സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ലഭ്യമാകാന്‍ ആധാര്‍ വിവരങ്ങള്‍ നല്‍കേണ്ട അവസാന തിയതി-ഡിസംബര്‍ 31 - 2017

പെന്‍ഷന്‍, എല്‍.പി.ജി സിലിണ്ടര്‍, ഗവണ്‍മെന്‍റ് സ്കോളര്‍ഷിപ്പ് തുടങ്ങിയവ ലഭ്യമാകാന്‍ ആധാര്‍ വിവരങ്ങള്‍ നല്‍കണം. ഡിസംബര്‍ 31 ആണ് അവസാന തിയതി. ഏറ്റവും ഒടുവിലായി വാഹനം ഓടിക്കുന്നതിനുള്ള ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നതനുള്ള പുതിയ തീരുമാനം പുറത്തിറങ്ങുമെന്നാണ് സൂചന.