ദില്ലി: ആധാർ കേസിൽ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും. ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാൻ ആധാർ നിർബന്ധമാക്കിയതിലാകും പ്രധാനമായും കോടതിയുടെ തീരുമാനം വരുക. ഇതോടൊപ്പം മൊബൈൽ നന്പരും ആധാറും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടുന്ന കാര്യത്തിലും കോടതിയുടെ നിർദ്ദേശം ഉണ്ടാകും. എല്ലാ പദ്ധതികൾക്കും ആധാർ ബന്ധിപ്പിക്കുന്നതിന് മാർച്ച് 31 വരെ സമയം നൽകുമെന്ന് ഇന്നലെ സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് കേസിൽ ഇടക്കാല ഉത്തരവ് ഇറക്കുക.