സമകാലിക സമൂഹത്തില്‍ തട്ടിപ്പുകള്‍ തടയാന്‍ ബയോമെട്രിക് വിവരങ്ങളാണ് ഏറ്റവും ഉചിതമെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഖി വാദിച്ചു.
ആധാര്‍ പ്രധാന തിരിച്ചറിയല്‍ രേഖയായി അംഗീകരിക്കുന്നതിനെ എതിര്‍ക്കുന്നവരുടെ ലക്ഷ്യം സ്വയം തിരിച്ചറിയപ്പെടരുത് എന്നാണോ, അതോ ശൂന്യതയില്‍ ജീവിക്കുക എന്നാണോ എന്നും അറ്റോര്‍ണി ജനറല്‍ ചോദിച്ചു. കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ വാദം നാളെയും തുടരും.
പാന്‍കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനം ചോദ്യം സിപിഐ നേതാവ് ബിനോയ് വിശ്വം നല്‍കിയ കേസിലാണ് സുപ്രീംകോടതി വാദം കേള്‍ക്കുന്നത്.
