ഗജ ചുഴലിക്കാറ്റില്‍ തമിഴ്നാടിനുണ്ടായ തകര്‍ച്ചയില്‍ ഏറെ ദുഃഖമുണ്ടെന്ന് അറിയിച്ച ആമിര്‍ഖാന്‍ സംസ്ഥാനത്തെ സഹായിക്കാന്‍ ഒരുമിക്കാമെന്നും ഫേസ്ബുക്കില്‍ കുറിച്ചു

മുംബൈ: ഗജ ചുഴലിക്കാറ്റ്: ഗജചുഴലിക്കാറ്റില്‍ തകര്‍ന്ന തമിഴ്നാടിന് സഹായവുമായി ബോളിവുഡ‍് നടന്‍ ആമിര്‍ഖാന്‍. ഗജ ചുഴലിക്കാറ്റില്‍ തമിഴ്നാടിനുണ്ടായ തകര്‍ച്ചയില്‍ ഏറെ ദുഃഖമുണ്ടെന്ന് അറിയിച്ച ആമിര്‍ഖാന്‍ സംസ്ഥാനത്തെ സഹായിക്കാന്‍ ഒരുമിക്കാമെന്നും ഫേസ്ബുക്കില്‍ കുറിച്ചു. 

''ഗജ ചുഴലിക്കാറ്റില്‍ തമിഴ്നാട് തകര്‍ന്നെന്നത് ഏറെ വേദനിപ്പിച്ചു. ബുദ്ധിമുട്ടനുഭവിക്കുന്ന നമ്മുടെ സഹോദരീ സഹോദരന്മാരെ സഹായിക്കാന്‍ നമുക്ക് ഒരുമിക്കാം. നമുക്ക് കഴിയാവുന്ന രീതിയിലെല്ലാം സഹായിക്കാം'' - ആമിര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

ഗജ ചുഴലിക്കാറ്റില്‍ തമിഴ്‌നാട് സ്തംഭിച്ചിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം മക്കള്‍ നീതി മയ്യം തലവന്‍ കമല്‍ഹാസന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചിരുന്നു. തുടര്‍ന്ന് തമിഴ്നാടിന് 10 കോടി രൂപ ധനസഹായം കേരളം പ്രഖ്യാപിച്ചിരുന്നു.