മറ്റു ഗവര്‍ണർമാരേക്കാൾ അധികാരം ദില്ലി ലഫ്റ്റനന്‍റെ ഗവര്‍‍ണര്‍ക്കുണ്ടെന്ന് സുപ്രീം കോടതി ഇടയ്ക്ക് നിരീക്ഷിച്ചിരുന്നു
ദില്ലി: ദില്ലിക്ക് പൂര്ണ സംസ്ഥാന പദവി വേണമെന്നാവശ്യം ശക്തമാക്കുകയാണ് ആംദ്മി പാര്ട്ടി . ലഫ്റ്റനന്റ്ഗവര്ണറും കേന്ദ്രസര്ക്കാരും തടയിട്ടതിനാൽ ജനപ്രിയ പദ്ധതികള് നടപ്പാക്കാനായില്ലെന്ന് പ്രചാരണവുമായാണ് ഈ ആവശ്യത്തിന് പാര്ട്ടി ദില്ലിക്കാരുടെ പിന്തുണ തേടുന്നത്.
പ്രകടനപത്രിക വാഗ്ദാനങ്ങൾ പൂർണ തോതിൽ നടപ്പാക്കിയില്ലെന്ന വിമര്ശനം ഉയരുമ്പോള് പൂര്ണ സംസ്ഥാന പദവിയില്ലെന്നാണ് അരവിന്ദ് കെജ്രിവാളിന്റെയും കൂട്ടരുടെയും മറുപടി. ദില്ലിയിലെ അധികാരത്തര്ക്കത്തെ ചൊല്ലിയുള്ള ഹര്ജികളിള് സുപ്രീം കോടതി അഞ്ചംഗ ഭരണ ഘടനാ ബഞ്ചിൽ വാദം പൂര്ത്തിയായി വിധി പറയനായി മാറ്റിയിട്ട് ആറു മാസം കഴിഞ്ഞു.
മറ്റു ഗവര്ണർമാരേക്കാൾ അധികാരം ദില്ലി ലഫ്റ്റനന്റെ ഗവര്ണര്ക്കുണ്ടെന്ന് സുപ്രീം കോടതി ഇടയ്ക്ക് നിരീക്ഷിച്ചിരുന്നു . മൊഹല്ല ക്ലിനിക്കുകള് അടക്കമുള്ള ജനപ്രിയ പദ്ധതികള്ക്ക് ലഫ്റ്റനന്റെ ഗവര്ണറും ഉദ്യോഗസ്ഥരും തടയിട്ടുവെന്ന പ്രചരണമാണ് എ.എ.പി ശക്തമാക്കുന്നത്. പ്രവര്ത്തിക്കാൻ അനുവദിച്ചില്ലെന്ന് പ്രതീതി ഉയര്ത്തി ജനപിന്തുണ നിലനിര്ത്താനുള്ള തന്ത്രങ്ങളിലാണ് അരവിന്ദ് കെജ്രിവാളും അനുയായികളും.
