പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിഎ ബിരുദ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് കൂടുതല്‍ രേഖകള്‍ പരിശോധിക്കാന്‍ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ദില്ലി സര്‍വ്വകലാശാല വൈസ് ചാന്‍സലറെ കാണുന്നു. രേഖകള്‍ പരിശോധിക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷായും അരുണ്‍ ജെയ്റ്റ്ലിയും തങ്ങള്‍ക്കൊപ്പം വരണമെന്ന് എഎപി ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടേതെന്ന് അവകാശപ്പെടുന്ന മാര്‍ക്ക് ലിസ്റ്റുകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുകള്‍ കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വെച്ച് അമിത്ഷായും അരുണ്‍ ജെയ്റ്റ്‍ലിയും പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ ബിരുദ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റുകളും വ്യാജമാണെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി നേതാക്കളും രംഗത്തെത്തി. മാര്‍ക്ക് ലിസ്റ്റിലെയും സര്‍ട്ടിഫിക്കറ്റിലെയും പേരുകള്‍ വ്യത്യസ്തമാണെന്ന് ചൂണ്ടികാട്ടിയായിരുന്നു ആരോപണം. എന്നാല്‍ സമയം എംഎക്ക് പഠിക്കുമ്പോള്‍ മോദി പേരില്‍ മാറ്റം വരുത്തിയിരുന്നതായി ഗുജറാത്ത് സര്‍വ്വകലാശാല വ്യക്തമാക്കി.