Asianet News MalayalamAsianet News Malayalam

രഘുറാം രാജനില്ല; ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ഥികളായി

AAPs Rajya Sabha Nominees
Author
First Published Jan 2, 2018, 3:39 PM IST

ദില്ലി: ഡല്‍ഹി നിന്നും രാജ്യസഭയിലേക്ക് ഒഴിവു വരുന്ന മൂന്ന് മൂന്ന് അംഗങ്ങളുടെ കാര്യത്തില്‍ ആം ആദ്മി പാര്‍ട്ടിയില്‍ ധാരണയായതായി റിപ്പോര്‍ട്ട്. സഞ്ജയ് സിംഗ്, സുശീല്‍ ഗുപ്ത, എന്‍.ഡി ഗുപ്ത എന്നിവരായിരിക്കും രാജ്യസഭയില്‍ എത്തുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച ചേരുന്ന എഎപി രാഷ്ട്രീയ കാര്യ സമിതിയില്‍ പേരുകള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ എന്നിവരുടെ പേരുകളും ആം ആദ്മി പാര്‍ട്ടി നേരത്തെ പരിഗണിച്ചിരുന്നെങ്കിലും അവര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല.

ആം ആദ്മി പാര്‍ട്ടി മുതിര്‍ന്ന നേതാക്കളായ അശുതോഷ്, കുമാര്‍ വിശ്വാസ് എന്നിവര്‍ സീറ്റിനായി പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം ശക്തമാക്കിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. പാര്‍ട്ടി രാഷ്ട്രീയകാര്യ സമിതിയിലെ അംഗങ്ങളാണ് ഇരുവരും. സുശീല്‍ ഗുപ്ത വ്യവസായിയും എന്‍.ഡി ഗുപ്ത ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാണ്.രാജ്യസഭയില്‍ ബിജെപിക്കെതിരെ ശബ്ദമുയര്‍ത്താന്‍ പ്രമുഖരെത്തന്നെ അയക്കണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രഘുറാം രാജന്റെയും ടി എസ് ഠാക്കൂറിന്റെയും പേരുകള്‍ പാര്‍ട്ടി നേരത്തെ പരിഗണിച്ചത്.

സഞ്ജയ് സിംഗിന്റെ പേര് തിങ്കളാഴ്ച തന്നെ പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്നിരുന്നു. യു.പിയിലെ സുല്‍ത്താന്‍പുര്‍ സ്വദേശിയായ പൊതുപ്രവര്‍ത്തകനാണ് സഞ്ജയ് സിംഗ്. ജനുവരി നാലിന് ഇദ്ദേഹം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചേക്കും. അരവിന്ദ് കെജ്‌രിവാള്‍ 2008ല്‍ വിവരാവകാശ പ്രചാരണവുമായി രംഗത്തെത്തുമ്പോള്‍ മുതല്‍ അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എത്താന്‍ മുന്‍പ് ആഗ്രഹം പ്രകടിപ്പിച്ചിരുന്ന

 

Follow Us:
Download App:
  • android
  • ios