കൊച്ചി: അബാദ് പ്ലാസയിലെ റിഹേഴ്സിലിനിടെ ദിലീപ് ആക്രമിക്കപ്പെട്ട നടിയോട് തട്ടികയറിയത് സംബന്ധിച്ച് പള്‍സർ സുനി നൽകിയ മൊഴി ഗൂഡാലോചന തെളിയിക്കുന്നതിൽ പൊലീസിന് പിടിവള്ളിയായി. സ്വാകര്യ കാര്യങ്ങളിൽ ഇടപെട്ടതിനാണ് ദിപീലിന്‍റെ മുറിക്കുള്ളിൽ വച്ച് പൊട്ടിത്തെറിച്ചത്. 

താനും മുറിയിലുണ്ടായിരുന്നുവെന്ന് മറ്റ് ചില താരങ്ങളും സംഭവത്തിൽ ഇടപെട്ടെന്നും സുനി മൊഴി നൽകി. നടിടയുമായുള്ള ബന്ധം വഷളായതിനെ കുറിച്ചുള്ള ചോദ്യം ചെയ്യലിൽ പൊലീസ് പറയാതെ തന്നെ ഹോട്ടലിൽ നടന്ന കാര്യങ്ങള്‍ ദിപീല് പറഞ്ഞു. ദിലീപ് പറഞ്ഞ ചില കാര്യങ്ങള്‍ പൊലീസ് കോർത്തിണക്കി. 

മുറിയിലുണ്ടായിരുന്ന താരങ്ങള്‍ മൊഴി നൽകിയ കാര്യവും പള്‍സർ സുനി മുറിയിലുണ്ടായിരുന്ന കാര്യവും പൊലീസ് പറഞ്ഞപ്പോള്‍ ദിലീപിന് മറുപടി ഉണ്ടായില്ല. ഒരു പരിചയവുമില്ലത്ത ഡ്രൈവർ എങ്ങനെയാണ് സൂപ്പർ താരമായ താങ്കളുടെ സ്യൂട്ട് റൂമിലേക്ക് അനുവാദമില്ലാത്ത വരുന്നതെന്ന് അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ ചോദിച്ചപ്പോള്‍ ദിപീല് മൗനത്തിലായി. 

പിന്നീട് സുനിയുമായി ദിപീപിന് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഓരോ സാഹചര്യ തെളിവും പൊലീസ് നിരത്തിയതോടെ ദിലീപിന്‍റെ കള്ളം പൊളിയുകയായിരുന്നു.