പിഡിപി പ്രവർത്തകരെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും കാണരുത്,സംസാരിക്കരുത് തുടങ്ങിയ നിബന്ധനകൾ മൗലികാവകാശ ലംഘനമാണെന്നാണ് മഅദ്നിയുടെ പരാതി.
ബെംഗളൂരു: അസുഖബാധിതയായ അമ്മയെ സന്ദർശിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ നിർദേശിച്ച വിചാരണക്കോടതി വിധിക്കെതിരെ അബ്ദുള്‍നാസര്‍ മഅദ്നി നാളെ കർണാടക ഹൈക്കോടതിയെ സമീപിക്കും. പിഡിപി പ്രവർത്തകരെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും കാണരുത്,സംസാരിക്കരുത് തുടങ്ങിയ നിബന്ധനകൾ മൗലികാവകാശ ലംഘനമാണെന്നാണ് മഅദ്നിയുടെ പരാതി.
സുപ്രീം കോടതി നിർദേശിച്ച ജാമ്യവ്യവസ്ഥകൾക്ക് വിരുദ്ധമാണ് ഇതെന്നും അദ്ദേഹം ആരോപിക്കുന്നു. ജാമ്യം റദ്ദാക്കാനുളള കർണാടക സർക്കാരിന്‍റെ നീക്കമാണിതെന്നാണ് ആരോപണം. ഇന്ന് മുതൽ നവംബർ നാല് വരെ കേരളത്തിൽ തങ്ങാനാണ് കഴിഞ്ഞ ദിവസം ബെംഗളൂരു സ്ഫോടനക്കേസ് വിചാരണക്കോടതി മഅദ്നിക്ക് അനുമതി നൽകിയിരുന്നത്.
