ബംഗളൂരു: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ ആരോഗ്യനില വഷളായതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു. പ്രമേഹം മൂര്‍ഛിച്ചതോടെ രണ്ട് കൈകളുടെയും പ്രവര്‍ത്തന ക്ഷമത കുറയുകയും ശക്തമായ തലവേദന അനുഭവപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. ബംഗളൂരുവിലെ എംഎസ് രാമയ്യ ആശുപത്രിയില്‍ നാളെ മദനിയെ പ്രവേശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.