ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി മദനി വീണ്ടും കോടതിയിൽ

ബെംഗളൂരു: ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി വീണ്ടും കോടതിയിൽ. അസുഖബാധിതയായ മാതാവിനെ കാണാൻ കേരളത്തിലെത്താനാണ് മദനി അനുമതി തേടിയത്. ഏപ്രിൽ 29 മുതൽ മെയ്‌ 12 വരെ രണ്ടാഴ്ചക്കാലത്തേക്കാണ് അനുമതി തേടിയത്. ഹർജി മറ്റന്നാൾ ബെംഗളൂരു എൻ ഐ എ കോടതി പരിഗണിക്കും.