കണ്ണൂര്‍: അരിയിൽ ഷുക്കൂർ വധത്തിൽ പാർട്ടിക്ക് പങ്കുണ്ടെന്ന ഷംസീർ എം.എൽ.എയുടെ തുറന്ന് പറച്ചിലിന്റെ പശ്ചാത്തലത്തിൽ ഷംസീറിനെ കസ്റ്റഡിയിലെടുക്കണമെന്ന് എംഎസ്എഫ്. 

ഷംസീറിനെ ചോദ്യം ചെയ്യണമെന്ന് എം.എസ്.എഫ്. ഇത് സംബന്ധിച്ച് സിബിഐ അന്വേഷണ വിഭാഗത്തിന് പരാതി നൽകുമെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ പറഞ്ഞു.

അതേസമയം എഎന്‍ ഷംസീർ എംഎൽഎയെ ചോദ്യം ചെയ്യണമെന്ന് യൂത്ത് ലീഗും ആവശ്യപ്പെട്ടു.. പ്രതികളെ കുറിച്ച് ഷംസീറിന് വ്യക്തമായി അറിയാമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസും ആരോപിച്ചു.