പ്രതികൾക്ക് ജാമ്യം നൽകരുത് കടുത്ത ശിക്ഷ നൽകണമെന്ന് അഭിമന്യുവിന്റെ പിതാവ് 

ഇടുക്കി: തന്‍റെ മകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ പിടികൂടിയതിന് സർക്കാരിനും പാർട്ടിക്കും നന്ദി പറഞ്ഞ് അഭിമന്യുവിന്‍റെ പിതാവ് മനോഹരൻ. പക്ഷേ, പ്രതികൾക്ക് ജാമ്യം നൽകരുത്. കടുത്ത ശിക്ഷ നൽകണമെന്നും അഭിമന്യുവിന്റെ പിതാവ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. തന്റെ മകനെ കൊലപ്പെടുത്തിയ മുഖ്യ പ്രതിയെ സർക്കാരിന്‍റെ സംയോജിതമായ അന്വേഷണം മൂലം പിടികൂടിയതിൽ സന്തോഷമുണ്ട്. അതിന് സർക്കാരിനും പാർട്ടി പ്രവർത്തകരോടും നന്ദി പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പക്ഷേ പ്രതികൾക്ക് ജാമ്യം നൽകി പുറത്ത് വിടരുത്. അവർക്ക് തക്കതായ ശിഷ്യലഭിച്ചില്ലെങ്കിൽ മകന്റെ ആത്മാവിന് മോക്ഷം ലഭിക്കുകയില്ലെന്നും അഭിമന്യുവിന്റ പിതാവ് മനോഹരൻ പറഞ്ഞു. മഹാരാജാസ് കോളേജിൽ രണ്ടാഴ്‌ച മുബാണ് വട്ടവട സ്വദേശിയായ അഭിമന്യു കൊല്ലപ്പെട്ടത്. എസ്എഫ്ഐ നേതാവായ അഭിമന്യുവിനെ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

അഭിമന്യുവിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിത്ത് നിരവധി നേതാക്കൾ വട്ടവടയിൽ നേരിട്ടെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് പിന്തുണ നല്‍കിയിരുന്നു. പ്രതികളെ പിടികൂടുന്നതിന് സർക്കാർ ശക്തമായി ഇടപെടുകയും ചെയ്തു. മുഖ്യപ്രതിയെ പോലീസ് പിടികൂടിയതോടെ കൊലപാതകത്തിൽ പങ്കെടുത്ത മറ്റ് സഹായികളും ഉടൻ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.