. ഹാദിയ വിഷയത്തിൽ നേരത്തെ നടന്ന ഹൈക്കോടതി മാർച്ചിലും പ്രതിയാണ് അറസ്റ്റിലായ അനസ്..
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിന്‍റെ കൊലപാതകത്തിൽ ഇന്നലെ അറസ്റ്റിലായ അനസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. എസ്.ഡി.പി.ഐ ഫോർട്ട്കൊച്ചി ഏരിയ പ്രസിഡന്റാണ് അനസ്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 7 ആയി.
സംഭവത്തിന്‍റെ ഗൂഡാലോചനയിൽ അനസിന് പങ്കുണ്ടെന്നാണ് കണ്ടെത്തൽ. കോളജ് പരിസരത്ത് രാത്രി ഒൻപതരയോടെ ഉണ്ടായ ആദ്യ സംഘർഷത്തിനുശേഷം കേസിലെ പ്രതികളെ സംഘടിപ്പിക്കുകയും കോളജ് പരിസരത്തേക്ക് എത്തിക്കുകയും ചെയ്തത് ഇയാൾ കൂടി ചേർന്നാണെന്ന് പൊലീസ് പറയുന്നു. ഹാദിയ വിഷയത്തിൽ നേരത്തെ നടന്ന ഹൈക്കോടതി മാർച്ചിലും പ്രതിയാണ് അറസ്റ്റിലായ അനസ്..കേസുമായി ബന്ധപ്പെട്ട് നിരവധി പേർ കരുതൽ തടങ്കലിലുണ്ട്.
