കൊലയാളി സംഘത്തിലുണ്ടായിരുന്ന പതിനാറ് പേര്‍ക്കെതിരെയാണ് ആദ്യ കുറ്റപത്രം

കൊച്ചി: മഹാരാജാസിലെ വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയത് മുഹമ്മദ് ഷഹീമെന്ന് കുറ്റപത്രം. പള്ളുരുത്തി സ്വദേശിയാണ് ഷഹീം. സനീഷെന്നയാളും കുത്തിപ്പരിക്കേല്‍പ്പിച്ചു. കുറ്റപത്രം നാളെ കോടതിയില്‍ സമര്‍പ്പിക്കും. കൊലയാളി സംഘത്തിലുണ്ടായിരുന്ന പതിനാറ് പേര്‍ക്കെതിരെയാണ് ആദ്യ കുറ്റപത്രം. നാളെ എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

മഹാരാജാസ് കോളെജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും വട്ടവട സ്വദേശിയുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയിട്ട് എണ്‍പത്തിയഞ്ച് ദിവസമാവുമ്പോഴാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാമൊരുങ്ങുന്നത്.

അഭിമന്യുവിന്‍റെ നേതൃത്വത്തിലുള്ള എസ്എഫ്ഐ പ്രവര്‍ത്തകര്‍ നവാഗതരരെ വരവേല്‍ക്കാനുള്ള ചുവരെഴുത്ത് നടത്തുനടത്തുന്നതിനിടെയാണ് രാത്രി സംഘടിച്ചെത്തിയ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. കുത്തേറ്റ അഭിമന്യൂ ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു. 

അന്വേഷണ ഉദ്യോഗസ്ഥൻ കൺട്രോൾ റൂം അസിസ്റ്റന്‍റ് പൊലീസ് കമ്മിഷ്ണർ എസ്.ടി. സുരേഷ് കുമാർ, എസിപി കെ. ലാൽജി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കുറ്റപത്രം തയ്യാറാക്കിയത്.