ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ‌ മഹാരാജാസിലെ വിദ്യാർത്ഥിയും കേസിലെ മുഖ്യപ്രതിയുമായ മുഹമ്മദിന്റെ സഹപാഠികളായ ചില വിദ്യാർത്ഥിനികളെ പൊലീസ് ചെയ്തേക്കും എന്നാണറിയുന്നത്

കൊച്ചി: അഭിമന്യു വധക്കേസ് അന്വേഷണം മഹാരാജാസ് ക്യാംപസിനുള്ളിലേക്ക് വ്യാപിപ്പിച്ച് അന്വേഷണം സംഘം. അഭിമന്യു കൊലപ്പെട്ടതിന് മുൻപും ശേഷവും മുഖ്യപ്രതി മുഹമ്മദിന് ക്യാംപസിൽ നിന്നും പിന്തുണ കിട്ടിയെന്നാണ് പൊലീസിന്റെ പുതിയ കണ്ടെത്തൽ. മഹാരാജാസിലെ ക്യാംപസ് ഫ്രണ്ട് അനുഭാവികളായ പെൺകുട്ടികളിലേക്കാണ് അന്വേഷണം ഇപ്പോൾ എത്തി നിൽക്കുന്നത്. 

ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ‌ മഹാരാജാസിലെ വിദ്യാർത്ഥിയും കേസിലെ മുഖ്യപ്രതിയുമായ മുഹമ്മദിന്റെ സഹപാഠികളായ ചില വിദ്യാർത്ഥിനികളെ പൊലീസ് ചെയ്തേക്കും എന്നാണറിയുന്നത്. എസ്.എഫ്.ഐയെ പ്രതിരോധിക്കാനുള്ള ക്യാംപസ് ഫ്രണ്ട് തീരുമാനത്തെക്കുറിച്ച് ഇവർക്ക് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അഭിമന്യു കൊലപ്പെട്ട ശേഷം ഒളിവിൽ പോയെ മുഹമ്മദ് ഇൗ വിദ്യാർത്ഥിനികളുമായി ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് കരുതുന്നു. ക്യാംപസിനുള്ളിൽ തീവ്രനിലപാടുകൾ സ്വീകരിച്ച ആളായിരുന്നു മുഹമ്മദെന്നും പൊലീസ് ഇപ്പോൾ വെളിപ്പെടുത്തുന്നുണ്ട്. 

അതിനിടെ അഭിമന്യുവിനെ വധിച്ച സംഘത്തിൽ ഉൾപ്പെട്ട മറ്റൊരു മുഖ്യപ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. കണ്ണൂർ സ്വദേശിയായ റിഫയെ ആണ് തിരിച്ചറിഞ്ഞത്. സ്വദേശം കണ്ണൂരിലാണെങ്കിലും ഇയാൾ എറണാകുളത്തായിരുന്നു താമസം. കൊലയാളി സംഘത്തെ ഒളിവിൽ പോകാൻ സഹായിച്ച ഷാനവാസ് നൽകിയ വിവരങ്ങളിൽ നിന്നാണ് റിഫയെ പൊലീസ് തിരിച്ചറിഞ്ഞത്. സുഹൃത്തുകളാണ് ഇരുവരും. അഭിമന്യു വധക്കേസിൽ കോടതിയിൽ പൊലീസ് സമർപ്പിച്ച പ്രതിപട്ടികയിൽ 25 പേരാണുള്ളത്.ഇൗ പട്ടികയിൽ ഒന്നാമത് മുഹമ്മദാണ്. 25-ാം പ്രതിയാണ് ഷാനവാസ്.