നാവഗതർക്ക് പ്രത്യേക ക്ലാസ്സ്  ജില്ല ഭരണകൂടവും കോളജും സംയുക്തമായി 

കൊച്ചി: അഭിമന്യു വധം വിദ്യാർത്ഥികളുടെ മനസ്സിലുണ്ടാക്കിയ ആഘാതം മാറ്റാൻ നവാഗതർക്ക് പ്രത്യേക ക്ലാസ്സുമായി ജില്ലാ ഭരണ കൂടവും കോളജ് അധികൃതരും. കളക്ടർ നേരിട്ടെത്തിയാണ് വിദ്യാർത്ഥികളുമായി സംവദിച്ചത്. 

നവാഗതരെ സ്വീകരിക്കാനുള്ള ചുമരെഴുത്തിനിടയിലായിരുന്നു എസ്എഫ്ഐ നേതാവും രണ്ടാം വർഷ രസതന്ത്ര വിദ്യാർത്ഥിയുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. കേസിൽ കോളജിലെ വിദ്യാർത്ഥികളെ അടക്കം പ്രതിയാക്കി അന്വേഷണം പുരോഗമിക്കുകയാണ്. സംഭവം വിദ്യാർത്ഥികൾക്കിടയിൽ ആശങ്കയും ഭയവും ഉണ്ടാക്കിയിട്ടുണ്ട്. ആ സാഹചര്യത്തിലാണ് പുതുയതായി കോളേജിലെത്തയവർക്ക് പ്രത്യേക ക്ലാസ്സുകൾ നടത്തിയത്. 

എച്ച്ആർഡി ട്രെയിന‌ർ മധു ഭാസ്ക്കർ ഉൾപ്പെടെയുള്ളവർ കുട്ടികൾക്ക് ക്ലാസ്സെടുത്തു. മാഹരാജാസിലെ തെരഞ്ഞെടുത്ത 50 വിദ്യാർത്ഥികൾക്ക് ഈ വ‌ര്‍ഷം മുതൽ സിവിൽ സർവീസ് പരീക്ഷക്കുള്ള പരിശീലനവും നൽകും. അക്കാദമിക് നിലവാരം ഉയർത്താൻ മറ്റു പദ്ധതികളും കോളജ് അവിഷ്ക്കരിച്ചിട്ടുണ്ട്.