സിപിഎമ്മാണ് വിവാഹ ചെലവുകളെല്ലാം വഹിക്കുന്നത്. അഭിമന്യു കൊല്ലപ്പെടുന്നതിന് മുമ്പ് നിശ്ചയിച്ചതാണ് കൗസല്യയുടെ വിവാഹം. അഭിമന്യുവിന്‍റെ അഭാവത്തിൽ സഹോദരൻ പരിജിത്താണ് വിവാഹ കാര്യങ്ങളെല്ലാം നോക്കുന്നത്. 

ഇടുക്കി: മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം ഇന്ന്. വട്ടവട കോവിലൂരിലെ സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് വിവാഹം. കോവിലൂർ സ്വദേശി മധുസൂദനനാണ് വരൻ. അഭിമന്യു ആഗ്രഹിച്ച പോലെ വിപുലമായാണ് വട്ടവടക്കാര്‍ വിവാഹം നടത്തുന്നത്. വൈദ്യുത മന്ത്രി എം എം മണി അടക്കമുള്ളവര്‍ വിവാഹത്തിനെത്തും. സിപിഎമ്മാണ് വിവാഹ ചെലവുകളെല്ലാം വഹിക്കുന്നത്. അഭിമന്യു കൊല്ലപ്പെടുന്നതിന് മുമ്പ് നിശ്ചയിച്ചതാണ് കൗസല്യയുടെ വിവാഹം. അഭിമന്യുവിന്‍റെ അഭാവത്തിൽ സഹോദരൻ പരിജിത്താണ് വിവാഹ കാര്യങ്ങളെല്ലാം നോക്കുന്നത്. 10.30 നാണ് മുഹൂര്‍ത്തം.