തിരുവനന്തപുരം: സ്കൂള്‍ കലോല്‍സവങ്ങളില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരായെത്തുന്നത് മിമിക്രി വേദിയിലാണ്. കോഴിക്കോട് നടന്ന 2015ലെ സ്കൂള്‍ കലോല്‍സവ വേദിയിലേക്ക് അപ്രതീക്ഷിത അതിഥിയായി അബി എത്തി. ഇത്തവണ വിധികര്‍ത്താവായല്ലായിരുന്നു അബിയുടെ വരവ്. ഏഷ്യാനെറ്റ് ന്യൂസിനുവേണ്ടി റിപ്പോര്‍ട്ടറായി എത്തിയ അബി അവിടെയും തിളങ്ങി. തന്റെ അനുഭവങ്ങള്‍ മത്സരാര്‍ഥികളുമായി പങ്കിടുകയും അവരെ പ്രചോദിപ്പിക്കുകയും ചെയ്താണ് അബി അന്ന് മടങ്ങിയത്.

