അബുദാബി ശക്തി തിയറ്റേഴ്‍സിന്റെ അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ശക്തി– ടി കെ രാമകൃഷ്‍ണന്‍ പുരസ്‍കാരം ഡോ. എം വി വിഷ്‍ണു നമ്പൂതിരിക്കാണ്. നാടോടിവിജ്ഞാനീയ രംഗത്ത് നല്‍കിയ അതുല്യ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡെന്ന് പുരസ്‍കാരസമിതി ചെയര്‍മാന്‍ പി കരുണാകരന്‍ എംപി പറഞ്ഞു.

നാടക വിഭാഗത്തില്‍ പ്രശാന്ത് നാരായണനാണ് അബുദാബി ശക്തി പുരസ്‍കാരം. 'ഛായാമുഖി എന്ന നാടകത്തിനാണ് പുരസ്‍കാരം. നോവല്‍ വിഭാഗത്തില്‍ കെ പി രാമനുണ്ണി പുരസ്‍കാരത്തിന് അര്‍ഹനായി. 'ദൈവത്തിന്റെ പുസ്തകം' നോവലിനാണ് പുരസ്‍കാരം..

മറ്റ് പുരസ്‌കാരങ്ങള്‍

'ഇലത്തുമ്പിലെ വജ്രദാഹം' – ഏഴാച്ചേരി രാമചന്ദ്രന്‍

മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും -അര്‍ഷാദ് ബത്തേരി

ഇന്ത്യന്‍ ഔഷധമേഖല ഇന്നലെ ഇന്ന് - ഡോ. ബി ഇക്ബാല്‍

വനങ്ങളിലൂടെ ഒരു അറിവ് യാത്ര - സി ജെ അലക്സ്

ശക്തി– തായാട്ട് ശങ്കരന്‍ പുരസ്കാരം പി കെ കനകലതയ്ക്കാണ്. 'കെ സരസ്വതിയമ്മ, ഒറ്റവഴി നടന്നവള്‍' കൃതിക്കാണ് പുരസ്കാരം. ഇതരസാഹിത്യത്തിനുള്ള ശക്തി– എരുമേലി പരമേശ്വരന്‍പിള്ള പുരസ്കാരം ഡോ. ചന്തവിള മുരളിക്കാണ്. 'എ കെ ജി: ഒരു സമഗ്ര ജീവചരിത്രം' എന്ന കൃതിക്കാണ് പുരസ്‍കാരം.

സാഹിത്യവിഭാഗത്തിലെ കൃതികള്‍ക്ക് ഓരോന്നിനും 15,000 രൂപയും ബാലസാഹിത്യത്തിന് 10,000 രൂപയുമാണ് പുരസ്കാരത്തുക. പ്രശസ്തിഫലകവും സമ്മാനിക്കും.