വൃക്ഷത്തൈ നടുന്നതിനെ എതിര്‍ത്തിട്ടില്ല വിശദീകരണവുമായി എബിവി

തൃശ്ശൂര്‍: പരിസ്ഥിതി ദിനത്തില്‍ മരം നടാനെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ എബിവിപി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ വിശദീകരണവുമായി നേതൃത്വം. വൃക്ഷത്തൈ നടുന്നതിനെ എബിവിപി എതിര്‍ത്തിട്ടില്ല. കോളേജിന് പുറത്തു നിന്നുളളവര്‍ ക്യാമ്പസിനകത്ത് കയറിയതിനാലാണ് പ്രതികരിച്ചതെന്നും എബിവിപി വിശദീകരിച്ചു. 

തൃശൂര്‍ കുന്നംകുളം വിവേകാനന്ദ കോളേജില്‍ പരിസ്ഥിതി ദിനത്തില്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വൃക്ഷത്തൈ നടാനെത്തിയ വിദ്യര്‍ത്ഥിനിയെ 
എബിവിപി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതിൻറെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയല്‍ ഇത് ഏറെ ചര്‍ച്ചയായ സാഹചര്യത്തിലാണ് എബിവിപിയുടെ വിശദീകരണം.

വിദ്യാര്‍തഥിനിയോട് തട്ടികയറുന്ന ദൃശ്യങ്ങള്‍ മാത്രമാണ് പ്രചിരിക്കുന്നത്. എന്നാല്‍ പിറകില്‍ നിന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നിരന്തരം പ്രകോപനം സൃഷ്ടിച്ചിരുന്നു. സംഭവത്തിൻറെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയാണ് എബിവിപിയെ വിമര്‍ശിക്കുന്നത്. 

ഇരു വിഭാഗവും തമ്മിലുളള പ്രശ്നം പരിഹരിക്കാൻ കോളേജ് അധികൃതര്‍ ഇടപെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വേണമെന്നാണ് എസ് എഫ്ഐയുടെ ആവശ്യം. എന്നാല്‍ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കില്ലെന്നും എബിവിപി അറിയിച്ചു.