കണ്ണൂര്‍: പേരാവുരില്‍ എബിവിപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആയുധങ്ങള്‍ കണ്ടെടുത്തു. മൂന്ന് വാളും ഒരു കത്തിയുമാണ് കണ്ടെത്തിയത്. ആക്രമണം നടന്ന നെടുംപൊയിലില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്.

സംഭവത്തില്‍ നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ വന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശ്യാമപ്രസാദിന്‍റേത് രാഷ്ട്രീയകൊലപാതകമാണെന്നും എല്ലാ പ്രതികളേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

അതേസമയം കൊലപാതകത്തിന് ഐഎസ് ബന്ധമെന്ന് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കണ്ണൂര്‍ പേരാവൂര്‍ നെടുംപൊയിലില്‍ വച്ച് കക്കയങ്ങാട് ഗവ.ഐടിഐയിലെ വിദ്യാര്‍ത്ഥിയായ ശ്യാമപ്രസാദിനെ കാറിലെത്തിയ മുഖംമൂടി സംഘം ഓടിച്ചിട്ട് വെട്ടിക്കൊന്നത്.