ന്യുഡൽഹി: എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർക്ക് ഞായറാഴ്ച്ച എയർ ഇല്ലാത്ത യാത്രയായിരുന്നു. ബങ്ക്ടോങ്കരായിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ ആകാശത്ത് വീശി തളർന്നു. എസി പ്രവർത്തനരഹിതമായതിനെ തുടർന്നാണ് യാത്രക്കാർക്ക് കൈയിലുളള കടലാസും മറ്റും ഉപയോഗിച്ച് യാത്രയുടെ ഉടനീളം വീശേണ്ടി വന്നത്.
യാത്രക്കാരിൽ പലരും ശ്വാസം മുട്ടൽ മൂലം വളരെ വിഷമം അനുഭവിച്ചു. സംഭവത്തിൽ യാത്രക്കാർ പരാതിപ്പെട്ടെങ്കിലും പരിഹാരമൊന്നും ഉണ്ടായില്ല. പശ്ചിമ ബംഗാളിലെ ബങ്ക്ടോഗ്രയിൽ നിന്നും 168 യാത്രക്കാരുമായി ഇന്നലെ ഉച്ചയ്ക്ക് 2 മണിക്ക് പുറപ്പെട്ട AL-880 എയർബസ് 320 ൽ ആയിരുന്നു സംഭവം.
ഏകദേശം 20 മിനിറ്റോളം യാത്രക്കാർ എസി ഇല്ലാതെ യാത്രക്കാർ ദുരിതയാത്ര അനുഭവിച്ചു. ചിലർ ഓക്സിജൻ മാസ്ക് ധരിക്കുകയും എന്നാൽ അതും പ്രവർത്തനരഹിതമെന്ന് തിരിച്ചറിയുകയും. ചെയ്തു. 2 മണിക്കൂർ നീണ്ട യാത്രക്ക് ശേഷം ഡൽഹി എയർപ്പോർട്ടിൽ എത്തിയ യാത്രക്കാർ എയര്‍ ഇന്ത്യ അധികൃതർക്ക് പരാതി നൽകുകയും ചെയ്തു.
