പുതുപ്പള്ളി തെക്ക് ഹരിമംഗലത്ത് ഷബി മോന്‍ (45) ആണ് മരിച്ചത്. 

ആലപ്പുഴ: കായംകുളത്ത് ക്ഷേത്രോത്സവ കെട്ടുകാഴ്ചക്കിടെ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരുക്ക്. പുതുപ്പള്ളി ദേവികുളങ്ങര ക്ഷേത്രത്തിലെ അശ്വതി ഉത്സവത്തിന്റെ ഭാഗമായി കൊച്ചു വീട്ടില്‍ മുക്കില്‍ നിന്നും ആരംഭിച്ച കെട്ടുകാഴ്ച ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുന്നതിനിടെ പിന്നൊട്ടെടുത്ത തേരിന്റെ ചട്ടക്കൂടില്‍ തലയടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ പുതുപ്പള്ളി തെക്ക് ഹരിമംഗലത്ത് ഷബി മോന്‍ (45) ആണ് മരിച്ചത്. 

ഇന്ന് രാത്രി 7.30 ഓടെയായിരുന്നു സംഭവം. ഇതേ ക്ഷേത്രത്തിലേക്കുള്ള മറ്റൊരു കരയുടെ തേരിന്റെ ചക്രത്തിനടിയില്‍പ്പെട്ട് പുതുപ്പള്ളി കുറ്റി അയ്യത്ത് വീട്ടില്‍ രഞ്ജിത്ത് ( 40) നാണ് പരിക്കേറ്റത്. കാല്‍പാദത്തിന് ഗുരുതരമായി പരുക്കേറ്റ രഞ്ജിത്തിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ഷബിമോന്‍ ദേവികുളങ്ങര പഞ്ചായത്ത് ഓഫീസിലെ ഡ്രൈവറാണ്. ഭാര്യ: ഷൈനി. മകന്‍: വിനായകന്‍