തിരുവനന്തപുരം: തമ്പാനൂര്‍ വലിയശാലയ്ക്ക് സമീപം ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് രണ്ട് പേര്‍ മരിച്ചു. ബാലരാമപുരം റസ്സൽപ്പുരം സ്വദേശി സാംജി കുമാർ (45),  മകൾ ധന്യ (15) എന്നിവരാണ് മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.