പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരണപ്പെട്ട അനന്തു

വയനാട്: പുൽപ്പള്ളി മുള്ളൻകൊല്ലിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.പുൽപ്പള്ളി വിജയ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് മരിച്ച അനന്തു(18). പാടിച്ചറി ഇല്ലിച്ചോട് കൊല്ലമ്പറമ്പില്‍ രാജീവിന്‍റെ മകനാണ് അനന്തു. ഗുരുതര പരിക്കേറ്റ അനന്തുവിനെ പുല്‍പ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെട്ടു.