കണ്ണൂരില്‍ കാറപകടത്തില്‍ രണ്ട് പേര്‍ മരിച്ചു

കണ്ണൂർ: ചതുരമ്പുഴയിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. ചന്ദനക്കാംപാറ സ്വദേശികളായ റിജിന്‍ ജോണി, അനൂപ് ജോയ് എന്നിവരാണ് മരിച്ചത്. കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞാണ് അപകടം. അപകടത്തിൽ കാർ പൂര്‍ണമായും കത്തിനശിച്ചു, രാവിലെയോടെയായിരുന്നു അപകടം.