ഹരിപ്പാട്-ചേപ്പാട് ദേശീയപാതയിൽ വാഹനാപകടം.  യാത്രക്കാരുമായി പോയ ടെമ്പോ ട്രാവലറും ലോറിയും കൂട്ടിയിച്ചു. ഒരാള്‍ മരിച്ചു. ട്രാവലറിന്‍റെ ഡ്രൈവറാണ് മരിച്ചത്.

ആലപ്പുഴ: ഹരിപ്പാട്-ചേപ്പാട് ദേശീയപാതയിൽ വാഹനാപകടം. യാത്രക്കാരുമായി പോയ ടെമ്പോ ട്രാവലറും ലോറിയും കൂട്ടിയിച്ചു. ഒരാള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി ഷാരോൺ എസ് (26) ആണ് മരിച്ചത്. ട്രാവലറിന്‍റെ ഡ്രൈവറായിരുന്ന ഷാരോണ്‍. നാല് പേരുടെ നില ഗുരുതരമാണ്. ട്രാവലറിൽ യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവരെ കായംകുളം, ഹരിപ്പാട് താലൂക്കാശുപത്രികളിലേക്ക് മാറ്റി. 

ഇടിയുടെ ആഘാതത്തില്‍ വാന്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ചോറ്റാനിക്കരയിലേക്ക് പോവുകയായിരുന്ന സംഘമാണ് ട്രാവലറിലുണ്ടായിരുന്നതെന്നാണ് സംശയം.സ്ത്രീകളും കുട്ടികളുമടക്കം 20 ൽ അധികം പേർ വാഹനത്തിലുണ്ടായിരുന്നു. രാവിലെ അഞ്ചേകാലോടെ ആയിരുന്നു അപകടം. ഒരു മണിക്കൂറിലേറെയായി ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.