പത്തനം തിട്ടയിൽ നിന്നും ബംഗളുരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം തെറ്റി മറിയുക ആയിരുന്നു

ദിണ്ടി​ഗൽ: തമിഴ്നാട്ടിൽ വാഹനാപകടത്തിൽ 3 മലയാളികൾ മരിച്ചു. കോട്ടയം സ്വദേശിയായ ജീനു മോൻ , ജോസ് , കൊല്ലം സ്വദേശി ഷാജി എന്നിവരാണ് മരിച്ചത്. ദിണ്ടിക്കൽ ജില്ലയിലെ വേടചന്തൂരിലാണ് അപകടം ഉണ്ടായത്. 

പത്തനം തിട്ടയിൽ നിന്നും ബംഗളുരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം തെറ്റി മറിയുക ആയിരുന്നു. ജീനു മോനും ജോസും ബസിലെ യാത്രക്കാർ ആയിരുന്നു. ലോറിയിൽ വരികയായിരുന്ന കൊല്ലം സ്വദേശി ഷാജി ഇവരെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെ ആണ് അപകടത്തിൽ പെട്ടത്. രക്ഷാപ്രവർത്തനത്തിനിടെ ഷാജിയെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ബസിലുണ്ടായിരുന്ന 15 പേരെ ദിണ്ടിക്കൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു.