വടകര: വടകരയിൽ ആന്ധ്രയിൽ നിന്ന് വരികയായിരുന്ന അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനി ബസും കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന ആറ് പേർക്ക് പരിക്ക്. മൂന്ന് പേരുടെ നില ഗുരുതരം. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ ഉളിയിൽ സ്വദേശി ഫൈസലും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.