കോഴിക്കോട്: ഗുണ്ടൽപേട്ടയിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിലിടിച്ച് കണ്ടക്ടര്‍ മരിച്ചു. കോഴിക്കോട് സ്വദേശി ഷിജു ആണ് മരിച്ചത്. ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസാണ് മറിഞ്ഞത്. ഗുണ്ടൽപേട്ട കാക്കൽ തൊണ്ടിക്ക് സമീപം രാത്രി മൂന്നു മണിക്കാണ് അപകടം ഉണ്ടായത്.